കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ ഓഡിറ്റ് രേഖയിൽ ഒരു വിവരവുമില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. രേഖകൾ നശിപ്പിച്ചതാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരാൻ ഇരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് നഗരസഭയിലെ രേഖകൾ വിശദമായി പരിശോധിച്ചത്. ഈ പരിശോധനയിലാണ് മൂന്നുവർഷത്തെ പെൻഷൻ ഓഡിറ്റ് നടത്തിയതിന്റെ രേഖകൾ ഇല്ലെന്നുള്ള ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
ഓഡിറ്റ് രേഖകൾ ഹാജരാക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിനു സാധിച്ചിട്ടില്ല. പ്രതിയായ അഖിൽ സി വർഗീസ് ജോലി ചെയ്തിരുന്ന വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ ആണ് കാണാതായത്. കുറ്റകൃത്യം മറച്ചുവെക്കാൻ ഫയലുകൾ മനപൂർവം നശിപ്പിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിലൂടെ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതിപക്ഷം. പ്രതി അഖിൽ വർഗീസിനെ പിടികൂടാൻ കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പ്രതിരാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here