എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഹാജരാകാത്തവർക്കായാണ് അന്വേഷണം ശക്തമാക്കിയത്. അതേസമയം എംഎസ് സൊല്യൂഷൻ സിഇഒ ശുഹൈബിന്‍റെ ജാമ്യ ഹാർജി പരിഗണിക്കുന്നത് മൂന്നാം തീയതിയിലേക്ക് കോടതി മാറ്റിവെച്ചു. കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും അധ്യാപകരുടെ തുടർ നീക്കമെന്നാണ് അറിയുന്നത്.
നാലു ദിവസം മുമ്പ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷനിലെ അധ്യാപകർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ഡിസംബർ 30, 31 തീയതികളിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആയിരുന്നു നോട്ടീസ്.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ചില യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്നു ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here