കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; പ്രതിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്

Kottayam Municipality

കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്. പ്രതി അഖിൽ വർഗീസിനെ കണ്ടെത്താനാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്ക് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. കഴിഞ്ഞ 22 ദിവസമായി ഒളിവിൽ കഴിയുന്ന പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിലിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്ത പ്രതിയെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Also Read: ആദ്യം കൈയേറ്റം, പിന്നെ പരാതി; മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുത്ത് സുരേഷ് ഗോപി

പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെ ചെയർപേഴ്സണെതിരായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല.

Also Read: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ, അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

യുഡിഎഫ് അംഗങ്ങക്കൊപ്പം ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരജയപ്പെടുവാൻ കാരണം. ബിജെപി – കോൺഗ്രസ് കൂട്ടുകെട്ടാണ് മറ നീക്കി പുറത്തുവരുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News