കരുവന്നൂർ കേസ്; ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് ക്രൈംബ്രാഞ്ച്

കരുവന്നൂർ കേസിൽ ഇ ഡി അന്വേഷണവുമായി, ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന വാദം തെറ്റ്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട രേഖകൾ ഇഡി നൽകിയില്ലെന്ന്, ക്രൈംബ്രാഞ്ചും വ്യക്തമാക്കുന്നു.

Also Read; ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

കരുവന്നൂർ ബാങ്ക് കേസിൽ തങ്ങളുടെ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് തടസ്സം നിൽക്കുന്നുവെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ ആരോപണം വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുകയാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ. ആവശ്യപ്പെട്ട ഫയലുകൾ ഇഡിക്ക് കൈമാറിയില്ലന്ന വാദം തെറ്റാണെന്നും വസ്തുതകൾ നിരത്തി ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നു. ആവശ്യപ്പെട്ട മുഴുവൻ ഫയലുകളും ഇഡിക്ക് കൈമാറിയതായി ക്രൈം ബ്രാഞ്ച് 2022 ഡിസംബർ 9 ന് തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇക്കാര്യം നിഷേധിക്കാൻ ഇഡി ഇതു വരെ കോടതിയിൽ തയ്യാറായിട്ടില്ല.

Also Read; അക്രമത്തിന് അറുതിയില്ല; ഗാസയിൽ കനത്ത ബോംബാക്രമണം, മരണസംഖ്യ ഉയരുന്നു

യഥാർത്ഥത്തിൽ ക്രൈം ബ്രാഞ്ചാണ് ഇഡി കൈവശപ്പെടുത്തിയ ആധാരങ്ങളൂം അനുബന്ധ രേഖകളും വിട്ടു നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്. ഇതിനായി രണ്ട് തവണ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഇഡിയ്ക്ക് കത്ത് നൽകുകയും ചെയ്തു. രേഖകൾ വിട്ടു കിട്ടാൻ 2022 ഒക്ടോബർ 10നും നവംബർ 1 നും ഇഡിയ്ക്ക് നൽകിയ കത്തുകൾ ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്യിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസിലാണ് കത്തുകൾ ഹൈക്കോടതിയിൽ ഹാജരാക്കിയത്. ബാങ്കിലെ ഒരു മുറിയിൽ പൂട്ടി വച്ചിരുന്ന രേഖകൾ പിന്നീട് ഇഡി എടുത്ത് കൊണ്ടുപോവുകയായിരുന്നു. രേഖകൾ വിട്ടു തരാനാവില്ലെന്ന് വ്യക്തമാക്കി ഇഡി നൽകിയ മറുപടി കത്തുകളും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Also Read; നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ഈ സാഹചര്യത്തിൽ കലൂർ പി എം എൽ എ കോടതിയിൽ ഇഡി നടത്തിയ പരാമർശങ്ങൾ നിയമപരമല്ലെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ശിക്ഷാ നിയമ ത്തിലെ കുറ്റകൃത്യങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനാണ് പ്രാമുഖ്യം. അതിനാൽ ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണം തടസ്സപ്പെടാതിരിക്കേണ്ടത് ഇഡിയുടെ കൂടി ഉത്തരവാദിത്വമാണെന്ന് നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News