ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്
ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്. ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്താനാണ് നിർദേശം.
എം.എസ് സൊലൂഷൻ ജീവനക്കാരെയും ചോദ്യം ചെയ്തേക്കും. സ്ഥാപന ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിൽ പോയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഹാജരാവാൻ നോട്ടിസ് നൽകിയത്. ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപ്രക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. കോഴിക്കോട് എസ്പി കെ കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ALSO READ; ഭക്ഷ്യവിഷബാധ; കൊച്ചിയിലെ എൻസിസി ക്യാമ്പ് അവസാനിപ്പിച്ചു
പ്രാഥമികമായുള്ള അന്വേഷണത്തിൽ ആരോപണ വിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എം എസ് സൊല്യൂഷൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പുൾപ്പെടെയുള്ള ഏഴ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ENGLISH NEWS SUMMARY: Crime Branch notice to Mohammad Shuhaib, owner of MS Solutions to appear for questioning on question paper leakage. The instruction is to reach the crime branch office today.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here