ബാറുടമകളുടെ പണപ്പിരിവ് കേസിൽ പുതിയ വഴിത്തിരിവ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

ബാറുടമകളുടെ പണപ്പിരിവ് കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാ‍ഴ്ച ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഒാഫീസിൽ എത്താൻ നിർദേശം. ബാറുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനായിരുന്നു അർജ്ജുനെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ താൻ ബാറുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമോ അഡ്മിനോ ആയിരുന്നില്ലെന്ന് അർജ്ജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. ബാറുടമകളുടെ സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു അനിമോൻ പണപ്പിരിവ് സംബന്ധിച്ച ശബ്ദ സന്ദേശമിട്ടത്. അതെ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണൻ എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

Also Read: വാർഡ് പുനസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നു; ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ല: എം ബി രാജേഷ്

കേസിൽ മറ്റ് ബാറുടമകളുടെ മൊ‍ഴി എടുത്തപ്പോ‍ഴും ഇൗ വിവരം ലഭിച്ചു. നിലവിൽ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിൽ അർജ്ജുൻ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നോട്ടീസ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാൽ അർജ്ജുൻ രാധാകൃഷ്ണൻ ഇക്കാര്യങ്ങൾ നിഷേധിച്ചു. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും താൻ ബാറുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമോ അഡ്മിനോ ആയിരുന്നില്ലെന്നും അർജ്ജുൻ രാധാകൃഷ്ണൻ കൈരളി ന്യൂസിനോട് പ്രതികരിച്ചു. അതെസമയം, അർജ്ജുൻ രാധാകൃഷ്ണന്‍റെ ഭാര്യ പിതാവ് ബാർ ഉടമയായിരുന്നു എന്നത് അർജ്ജുൻ സമ്മതിക്കുന്നു.

Also Read: എക്സിറ്റ് പോളിന്റെ മറവിൽ നടന്ന ഓഹരി തട്ടിപ്പ്; പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന് എൻ സി പി

ശബ്ദ സന്ദേശം അയച്ച അനിമോനെ അറിയാമെന്നും സമ്മതിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അർജ്ജുൻ രാധാകൃഷ്ണൻ പറയുമ്പോൾ, നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറല്ലെന്ന് അർജ്ജുൻ പറഞ്ഞതിനെ തുടർന്ന് ഇ-മെയിൽ വ‍ഴിയാണ് നോട്ടീസ് അയച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അനിമോന്‍റെ ശബ്ധരേഖയ്ക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അർജ്ജുൻ രാധാകൃഷ്ണനിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ചിന്‍റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News