മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഡ്രൈവര്‍ വിപിന്‍ മോഹനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് ചോദ്യം ചെയ്യുന്നത്.

Also read- ചേലക്കരയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സാക്ഷി എന്ന നിലയിലാണ് വിപിന്‍ മോഹനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നോട്ടീസിലെ നിര്‍ദേശപ്രകാരം 11.30 ഓടെ വിപിന്‍ മോഹന്‍ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവുകയായിരുന്നു. കെ സുധാകരനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് തന്നെ വിളിപ്പിച്ചതെന്നാണ് മനസിലാക്കുന്നതെന്ന് വിപിന്‍ മോഹന്‍ പ്രതികരിച്ചിരുന്നു.

Also read- നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

മോന്‍സണ്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ കെ സുധാകരനെ മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പലപ്പോഴായി എത്തിച്ചത് വിപിന്‍ മോഹനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പന്ത്രണ്ട് തവണയിലധികം കെ സുധാകരന്‍ മോന്‍സനുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൂടാതെ തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മോന്‍സണുമായുള്ള കൂടിക്കാഴ്ചയ്ക്കായി കെ സുധാകരനെ എത്തിച്ചതും വിപിന്‍ മോഹന്‍ ആയിരുന്നു .ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിപിന്‍ മോഹനനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News