മാമി തിരോധാനം; കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി, പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും

maami missing case

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മാമിയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും.

Also Read; ‘പൊലീസ് നിഷ്പക്ഷമായിരിക്കണം’; എഡിജിപി ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് വി വസീഫ്

മാമി തിരോധാന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിൻ്റെ പ്രാഥമിക വിവര ശേഖരണമാണ് നടക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. മാമിയുടെ സുഹൃത്തുക്കളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കും. പൊലീസിൻ്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പരിശോധിച്ചാവും തുടർ നടപടി.

തട്ടി കൊണ്ടു പോയതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് റിപ്പോർട്ടിലുണ്ട്. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഫോണുകളും മറ്റും തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിലാണുള്ളത്. ഇവയും ക്രൈംബ്രാഞ്ചിന് കൈമാറും. വിവരങ്ങൾ നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത വിഷയങ്ങൾ ക്രൈം ബ്രാഞ്ചിനെ അറിയിക്കാനാണ് മാമിയുടെ കുടുംബത്തിൻ്റെ തീരുമാനം.

Also Read; ‘മുൻപ് കേരളത്തിലെ കോൺഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേർന്നു, കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികമല്ല…’: എംഎ ബേബി

ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി യു പ്രേമനാണ് അന്വേഷണ ചുമതല. മാമി തിരോധാനത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2023 ആഗസ്റ്റ് 21 -നാണ് കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതായത്.

News Summery; Crime Branch started investigation on Maami missing case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News