സുഹൃത്തിനെ എസ്‌ഐ അടിച്ച് കൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കണ്ണൂര്‍ മയ്യില്‍ സുഹൃത്തിനെ എസ്‌ഐ വിറകുകൊള്ളികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എ ദിനേശനാണ് കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ സജീവനെ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ അടുക്കളയില്‍ അടിച്ചുകൊലപ്പെടുത്തിയത്.

also read- ‘വെറും ആരോപണങ്ങള്‍ മാത്രം’; മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതിയുടെ സുപ്രധാന നിരീക്ഷണം

മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പ്രതിയായതിനാല്‍ കേസ് വളപട്ടണം ഇന്‍സ്പെക്ടര്‍ ജേക്കബാണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിശദമായ അന്വേഷണത്തിനായി കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷി ഏറ്റെടുത്തു.

മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷും ഡിവൈഎസ്പി ടി പി രത്നകുമാറും നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാനിടയില്ലെന്നാണ് കണ്ടെത്തിയിരുന്നത്. അതേസമയം, സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓണം കഴിഞ്ഞയുടന്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശനത്തിനൊരുങ്ങുകയായിരുന്നു കൊല്ലപ്പെട്ട സജീവന്‍. വീട്ടിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയ സജീവന്‍ പിന്നീട് മരിച്ചതായാണ് വിവരം ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

also read- അന്യജാതിക്കാരനെ പ്രണയിച്ചു, ഉത്തര്‍പ്രദേശില്‍ 17കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News