ബാറുടമകളുടെ പണപ്പിരിവ് കേസ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

ബാറുടമകളുടെ പണപ്പിരിവ് കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഒാഫീസിലാണ് ചോദ്യം ചെയ്യുക. ബാറുടമകളുടെ സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു അനിമോൻ പണപ്പിരിവ് സംബന്ധിച്ച ശബ്ദ സന്ദേശമിട്ടത്.

Also Read: കുവൈറ്റ് ദുരന്തം; തമിഴ്‌നാട് – കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും

അതെ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു അർജ്ജുൻ രാധാകൃഷ്ണൻ എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസിൽ മറ്റ് ബാറുടമകളുടെ മൊ‍ഴി എടുത്തപ്പോ‍ഴും ഈ വിവരം ലഭിച്ചു. നിലവിൽ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിൽ അർജ്ജുൻ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അർജ്ജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.

Also Read: ‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News