ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ രണ്ട് 2 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു.
കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
Also Read : തലസ്ഥാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം
ഷുഹൈബിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അന്വേഷണസംഘം ലാപ്ടോപ്പുകളും ഹാർഡ് ഡിസ്ക്കുകളും ഫോണുകളും പിടിച്ചെടുത്തിരുന്നു.
ഫോൺകളിലെ വാട്സ്അപ്പ് ചാറ്റുകൾ പൂർണ്ണമായും നശിപ്പിച്ച രീതിയിലാണ്.ഇത് വീണ്ടെടുക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സമാന രീതിയിൽ ചോദ്യപെപ്പർ പ്രത്യക്ഷപ്പെട്ട യുട്യൂബ് ചാനലുകൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
കൊടുവള്ളി എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ 24 ലക്ഷത്തോളം രൂപയാണുള്ളത്. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ കാര്യമായ തുകയില്ലെങ്കിലും കൂടുതല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈ രണ്ട് അക്കൗണ്ടുകളുമാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here