കാസര്‍ഗോഡ് ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം;പള്ളി വികാരി അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ് പിടിയിലായത്. മംഗളുരുവില്‍ നിന്നും പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസിലായിരുന്നു സംഭവം.

ALSO READവ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ആപ്പ് തയ്യാറാക്കിയത് തന്റെ നിര്‍ദ്ദേശ പ്രകാരം: യൂത്ത് കോണ്‍ഗ്രസ്‌നേതാവ് ജയ്സണ്‍ മുകളേല്‍

മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സംഭവം. ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്.

ALSO READമിഗ്ജൗമ് ചുഴലികാറ്റ്; ദുരന്തനിവാരണ സേന സജ്ജമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പോലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പോലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News