ചേർപ്പിലെ സദാചാരക്കൊല ഒരു പ്രതി കൂടി അറസ്റ്റിൽ

തൃശ്ശൂര്‍ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയില്‍. ചിറക്കല്‍ സ്വദേശി അനസ് ആണ് പിടിയിലായത്.  ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഉടനെ ആയിരുന്നു അനസ്  പിടിയിലായത്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള പ്രധാന പ്രതിയാണ്.

കേസിലെ 4 പ്രതികളെ കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയത്. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിരാണ് ഉത്തരാഖണ്ഡിൽ നിന്നും  പിടിയിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീന്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ മാർച്ച് ഏഴിനാണ് സഹര്‍ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News