നടി ശ്വേത മേനോനെ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

crime nandakumar

ക്രൈം നന്ദകുമാർ അറസ്റ്റിൽ. നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ എറണാകുളം നോർത്ത് പോലീസ് ആണ് നന്ദകുമാറിനെ അറസ്റ്റു ചെയ്തത്. സ്വന്തം യു ട്യൂബ് ചാനലിലൂടെ നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും സ്ത്രീത്വത്തെ അപമാനിക്കുന്ന  വിധത്തിലും സംസാരിച്ചതിനാണ് കേസ്.

Also Read; ‘ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ’: പരാമർശവുമായി വിവരാവകാശ കമ്മീഷണർ ഡോ. ഹക്കീം

ശ്വേതാ മേനോൻ നൽകിയ പരാതിയെ തുടർന്നാണ് നന്ദകുമാറിനെതിരെ ഐ ടി ആക്റ്റ് പ്രകാരം  നോർത്ത് പോലീസ് കേസ് എടുത്തത്. ഒരു മാസത്തോളം മുമ്പ് ശ്വേത മേനോൻ നൽകിയ പരാതിയെ തുടർന്ന് അപകീർത്തികരമായ വീഡിയോ ഡിലീറ്റ് ചെയ്യണം എന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇയാൾ ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read; ‘മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിൽ ഖേദിക്കുന്നു’ ; മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വിവാദമായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’

News Summary; Crime Nandakumar arrested for defamed actress Shweta Menon through channel 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News