‘ഓണം ഓഫറിൽ’ തർക്കം: ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ച ശേഷം യുവതി ഓടി രക്ഷപ്പെട്ടു

crime

തിരുവനന്തപുരം ബാലരാമപുരത്ത് യുവതി ഭാര്തതാവിന്റെ കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ച ശേഷം ഓടി രക്ഷപെട്ടു. നരുവാമൂട് മച്ചേൽ അയ്യംപുറം സാഗർ വില്ലയിൽ പ്രസാദിനാണ് ഭാര്യ ചിഞ്ചുവിൽ നിന്നും ഇത്തരം ഒരു ആക്രമണം നേരിടേണ്ടി വന്നത്. ഓണം ഓഫറിൽ കാർ വാങ്ങാൻ ഭാര്യ വീട്ടുകാർ ഗാരന്റി നിൽക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.

READ ALSO: വായ്പ്പത്തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.  ടിപ്പർ ഡ്രൈവറായ പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്. തുടർന്ന് കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞ് ഭാര്യയുമായി തർക്കമുണ്ടാകുകയായിരുന്നു. തർക്കത്തിനിടെ ഭാര്യ ചിഞ്ചു പ്രസാദിന്റെ കണ്ണിൽ മുളകുപൊടി വിതറി, ശേഷം പട്ടിക കൊണ്ട് തലയ്ക്കടിച്ചു. ആക്രമണം തടയുന്നതിനിടെ പ്രസാദിന്റെ കൈക്കും പരുക്കേറ്റു.

READ ALSO: എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമെന്ന് ഉപയോക്താക്കൾ

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസാദിന് തലയിൽ പതിനഞ്ച് സ്റ്റിച്ചുണ്ട്.  സംഭവത്തിന് ശേഷം ഒളിവിൽ പോയ ചിഞ്ചുവിനായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇവർക്കെതിരെ നരഹത്യാശ്രമത്തിന് നരുവാമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News