മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫിന് ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌

ചവറ കെഎംഎംഎൽ മാനേജിങ്‌ ഡയറക്‌ടറുടെ പരാതിയിൽ മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ്‌ ജയചന്ദ്രൻ ഇലങ്കത്തിന്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. ഭരണസമിതിയോഗത്തിന്‍റെ നോട്ട്‌ എന്ന പേരിൽ യോഗം ചേരുംമുമ്പ് നൽകിയ വാർത്തയ്ക്ക് എതിരെയാണ്‌ കെഎംഎംഎൽ എംഡി ജെ ചന്ദ്രബോസ്‌ പരാതി നൽകിയത്‌.

വാർത്തയിൽ പറയുന്ന കാര്യങ്ങൾ വസ്‌തുതാവിരുദ്ധമാണെന്ന്‌ പരാതിയിൽ പറയുന്നു.
വിജിലൻസ്‌ ഡയറക്ടർക്ക്‌ നൽകിയ പരാതി ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി സ്റ്റേറ്റ്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച്‌ ആലപ്പുഴ ഡിവൈഎസ്‌പി സുരേഷിനാണ്‌ അന്വേഷണച്ചുമതല. ഇതിനകം 15പേരുടെ മൊഴിയെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News