സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്, ആദ്യ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  കൻ്റോണ്‍മെൻ്റ്  അസിസ്റ്റന്‍റ്  കമ്മിഷണര്‍,  ഷാഡോ ടീം, വിളപ്പിൽശാല സിഐ, രണ്ട് എസ്ഐമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയിരുന്നത്.

ആദ്യം ലഭിച്ച ഡിജിറ്റൽ തെളിവുകളോ, ഫോൺ രേഖകളോ സംഘം  പരിശോധിച്ചില്ലെന്നും അന്വേഷണം വഴിതിരിച്ച് വിടാന്‍  ശ്രമം നടത്തിയെന്ന ഗുരുതര കണ്ടെത്തലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. എഡിജിപി ക്ക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News