ഛത്തീസ്ഗഢില്‍ പൊലീസുകാരന്റെ ദേഹത്ത് ചൂടെണ്ണ ഒഴിച്ചു; പിന്നാലെ കുടുംബത്തെ കൂട്ടക്കൊല ചെയ്തു, പ്രദേശത്ത് ആശങ്ക

surajpur

ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഛത്തീസ്ഗഢിലെ സൂരജ്പൂരിൽ ആശങ്ക. ഹെഡ് കോൺസ്റ്റബിളിന്റെ ദേഹത്ത് ചൂടെണ്ണയൊഴിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കൊല്ലുകയും ചെയ്യുകയായിരുന്നു. പൊലീസുകാരൻ താലിബ് ഷെയ്ഖിന്റെ ഭാര്യയും മകളുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ അറിയപ്പെടുന്ന ക്രിമിനൽ കുൽദീപ് സാഹുവാണ് ഇതിനെല്ലാം പിന്നിൽ.

Also Read: കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ തീരുമാനം

ഈ സംഭവം അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രശ്‌നം രൂക്ഷമായതോടെ ടൗണിലെ കടകമ്പോളങ്ങൾ അടച്ചിട്ടു. താലിബ് ഷെയ്ഖ് ഇല്ലാത്ത സമയത്താണ് സാഹു വീട്ടിൽ കയറി ഭാര്യയെയും മകളെയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഭാഗികമായി വസ്ത്രം ധരിച്ച ഇവരുടെ മൃതദേഹം പിന്നീട് അഞ്ച് കിലോമീറ്റർ അകലെയുള്ള വയലിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി നടന്ന ദുർഗാ വിഗ്രഹ നിമജ്ജന ചടങ്ങിനിടെയാണ് സംഭവങ്ങളുടെ തുടക്കം. നഗരത്തിലെ ചൗപ്പട്ടി പ്രദേശത്ത് തർക്കത്തിനിടെ കുൽദീപ് സാഹു താലിബിന്റെ ദേഹത്ത് ചൂടുള്ള എണ്ണ ഒഴിക്കുകയായിരുന്നു. കുൽദീപിനെ പിടികൂടാൻ താലിബ് ഷെയ്ഖ് ശ്രമിച്ചുവെങ്കിലും അയാൾ രക്ഷപ്പെട്ടു. പിന്നീട് കുൽദീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചപ്പോൾ അയാൾ അവർക്ക് നേരെ വെടിയുതിർക്കുകയും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. തുടർന്നാണ് ഇരട്ടക്കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News