ഐപിസി, സിആർപിസി, തെളിവ് നിയമം എന്നീ പേരുകള്‍ ഇനിയില്ല: രാജ്യദ്രോഹക്കുറ്റം ഒ‍ഴിവാക്കും, ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു

ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവയില്‍ അടിമുടി മാറ്റം വരുത്തുന്ന സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം എന്നത്  ഭാരതീയ സാക്ഷ്യ എന്നിങ്ങനെ മാറും.

പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കും.
പുതിയ ബില്ലിന്‍റെ സെക്‌ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.

ALSO READ: ‘കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്നു; ചീഫ് ജസ്റ്റിസിനെ മാറ്റുന്നത് ഈ ലക്ഷ്യത്തോടെ’; ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഐഎം പിബി

ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചിലാണ് ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ റണ്‍ബീര്‍ സിംഗിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 2022ലാണ് നിയമ മന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ പരിഷ്കരണത്തിനൊരുങ്ങുന്നതായി രാജ്യ സഭയെ അറിയിച്ചത്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News