ശിക്ഷാനിയമ ഭേദഗതി ബില്‍: ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ നീക്കം

ശിക്ഷാനിയമങ്ങളെ പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലുകളില്‍ പലതും വ്യക്തമായ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്നാണ് വിലയിരുത്തല്‍. ‘രാജ്യദ്രോഹക്കുറ്റം’ എന്ന വാക്ക് ഒഴിവാക്കുന്ന ബില്ലില്‍, രാജ്യത്തിനെതിരായ പരാമര്‍ശം പോലും ഗുരുതര കുറ്റമാകുന്ന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. മാത്രമല്ല, പുതിയ നിയമങ്ങള്‍ക്കെല്ലാം ഹിന്ദി പേരുകള്‍ നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നതും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍, 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം ഇനി ‘ഭാരതീയ ന്യായ സംഹിത’ എന്ന പേരിലാണ് അറിയപ്പെടുക. 1898ലെ ക്രിമിനല്‍ നടപടി ചട്ടത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’, 1872ലെ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ അദിനിയം’ എന്നിങ്ങനെ ഹിന്ദി പേരുകള്‍ നല്‍കി അവതരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.’കൊളോണിയല്‍കാലത്തെ രാജ്യദ്രോഹക്കുറ്റം’ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട മോദിസര്‍ക്കാരിന്റെ നടപടി യഥാര്‍ഥത്തില്‍ കൂടുതല്‍ ശക്തമാക്കി രാജ്യദ്രോഹനിയമം പുനരവതരിപ്പിക്കുകയാണ്.

ALSO READ: മണിപ്പൂരിലെ മെയ്തെയ്-കുക്കി പ്രദേശങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതത് വിഭാഗക്കാരുടെ പ്രദേശത്ത് കുടിയേറി

രാജ്യദ്രോഹക്കുറ്റമായ ‘124 എ’ വകുപ്പിനുപകരം ബില്ലില്‍ ‘150’ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി. ‘രാജ്യദ്രോഹം’ എന്ന പരാമര്‍ശത്തിന് പകരം ‘ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തല്‍ ‘എന്ന് മാറ്റി.150-ാം വകുപ്പ് പ്രകാരം ആരെങ്കിലും ബോധപൂര്‍വം എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളാലോ, ചിത്രങ്ങള്‍-ദൃശ്യങ്ങള്‍-ചിഹ്നങ്ങള്‍ എന്നിവയാലോ, ഇലക്ട്രോണിക് ആശയവിനിമയത്താലോ കുറ്റങ്ങള്‍ ചെയ്താല്‍ ജീവപര്യന്തം തടവ് അതല്ലെങ്കില്‍ പിഴയോടുകൂടി ഏഴുവര്‍ഷംവരെ തടവ് ആണ് ശിക്ഷ.

രാജ്യദ്രോഹം ചുമത്തി കേസെടുക്കുന്ന നടപടിയില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം ഏറെ പഴി കേട്ട കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമഭേദഗതി സംശയകരമാകുന്നതും ഇവിടെയാണ്. രാജ്യദ്രോഹം ചുമത്തി കേസെടുക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞവര്‍ഷം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള നിയമത്തിന്റെ സാധുത അവലോകനം ചെയ്യാനും ഭേദഗതികള്‍ കൊണ്ടുവരാനും നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ മറവിലാണ് ‘രാജ്യദ്രോഹം’ എന്ന പദം മാത്രം മാറ്റി എന്നാല്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കി പുതിയ ബില്‍ അവതരിപ്പിച്ചത്.

ALSO READ: സ്ഥിതി ഗുരുതരം; നൂഹിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News