സ്വവർഗ ലൈംഗീകത, വിവാഹേതര ബന്ധം: കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍

സ്വവർഗ ലൈംഗീക ബന്ധം, വിവാഹേതര ബന്ധം,  തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇത്തരം വകുപ്പുകള്‍  ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497–ാം വകുപ്പും സ്വവർഗബന്ധം കുറ്റകരമാക്കുന്ന 377–ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു 2018 ലെ വ്യത്യസ്ത വിധികളിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്.

എന്നാല്‍ വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച സംബന്ധിച്ച വിവാദ വ്യവസ്ഥ പുതിയ ബില്ലിലും നിലനിർത്തി. പ്രായപൂർത്തിയായ സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികൾ എന്നിവ പീഡനപരിധിയിൽ വരില്ലെന്നാണ് ഇതിലുള്ളത്. ബില്ലിലെ 63–ാം വകുപ്പിലാണ് ഇതുള്ളത്.  ഭാര്യയ്ക്ക് 18 വയസ്സിനു താഴെയാണു പ്രായമെങ്കിൽ ഇതു പീഡനമാകും. നിലവിലെ ഐപിസിയിൽ ഭാര്യയ്ക്ക് 15 വയസ്സിനു താഴെയാണു പ്രായമെങ്കിൽ മാത്രമാണ് പീഡനത്തിന്റെ പരിധിയിൽ വരിക.

ALSO READ: രാഹുൽ ​ഗാന്ധി ശനിയാ‍ഴ്ച കേരളത്തില്‍ എത്തും, വയനാട് മണ്ഡലത്തില്‍ രണ്ട് ദിവസം

പുതിയ ബിൽ അംഗീകരിക്കപ്പെട്ടാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വകുപ്പുകൾ ശിക്ഷാനിയമത്തിൽ ഇനി ഒറ്റ അധ്യായനത്തിനു കീഴിലാകും. ബില്ലിലെ 5–ാം അധ്യായത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, അക്രമം, വിവാഹവുമായി ബന്ധപ്പെട്ടവ, ഗർഭം അലസിപ്പിക്കൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ അധ്യായം. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകൾ നിലവിൽ ഉള്ളത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വർഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് 7 വര്‍ഷം തടവും  പീഡനകുറ്റത്തിന് കുറഞ്ഞത് 10 വര്‍ഷം തടവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.

അതേസമയം  ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം എന്നത്  ഭാരതീയ സാക്ഷ്യ എന്നിങ്ങനെ മാറും.

പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കും.
പുതിയ ബില്ലിന്‍റെ സെക്‌ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.

ALSO READ: ആവേശം വാനോളം, പുന്നമടക്കായലിൽ ഇന്ന്‌ നെഹ്‌റുട്രോഫി ജലമേള; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News