പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

Muhammed Riyas

പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും. തെറ്റ് ചെയ്തവരോട് സർക്കാർ ഒരിക്കലും വിട്ടുവീഴ്ച കാണിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

പൊലീസിൽ തെറ്റായ പ്രവണതയുണ്ടെങ്കിൽ ആർക്കും ചൂണ്ടികാട്ടാം. പൊതുജനം നൽകുന്ന പരാതിയിൽ കൃത്യമായി അന്വേഷണം നടത്തി വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ബേപ്പൂർ മിനി സ്റ്റേഡിയം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News