തൃശൂര്‍ പൂരം വെടിക്കെട്ടിൽ വീണ്ടും പ്രതിസന്ധി. പെസോ നിയമഭേദഗതിയിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ട് തൃശ്ശൂർ തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് തൃശൂര്‍ ജില്ല അഡീഷനല്‍ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. എക്സ്പ്ലോസീവ് ആക്ട് 1884 6C 1 e പ്രകാരം തൃശൂർ അഡീഷണൽ മജിസ്ട്രേറ്റ് ആണ് ഉത്തരവിറക്കിയത്.
also read: മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ്: മന്ത്രി പി രാജീവ്
പെസോ നിർദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്ന് കണ്ടെത്തി.
ജില്ലാ ഫയർ ഓഫീസർ , സിറ്റി പൊലീസ് കമ്മീഷണർ , കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവരുടെ റിപ്പോർട്ടുകളും നിർണ്ണായകമായി. വെടിക്കെട്ട് നടത്താൻ നിശ്ചയിച്ച സ്ഥലവും മാഗസിനും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരപരിധി. പെസോ നിയമത്തിന്‍റെ പുതിയ പ്രകാരം ഇത് 200 മീറ്ററാണ്. പെസോ നിയമ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പരാമർശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here