ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രഖ്യാപനത്തോടനുബന്ധിച്ച് കേരളത്തിലും ബിജെപിയിൽ പ്രതിസന്ധി

കേരളത്തിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം. പത്തനംത്തിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പി.സി.ജോർജ് ഉൾപ്പെടെയുള്ള പരസ്യ പ്രതീകരണത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തി. ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി ഇന്ന് പൂഞ്ഞാറിലെത്തും. പത്തനംത്തിട്ടയിൽ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് പി.സി.ജോർജ് അതൃപ്തി പരസ്യമാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിലും ജോർജ് അനുകൂലികൾ സ്ഥാനാർത്ഥിത്വതിന് എതിരെ ക്യാമ്പയിൻ തുടങ്ങി.

Also Read: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; അടിയന്തര നടപടിക്ക് ഉത്തരവിട്ട എ കെ ശശീന്ദ്രൻ

ജോർജിൻ്റെ പരസ്യ നിലപാടിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലുമാണ്. ഈ ഘട്ടത്തിൽ ജോർജിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് അനിൽ ആന്റണി നടത്തുന്നത്. പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം, മണ്ഡലപര്യടനം തുടങ്ങാനാണ് അനിലിൻ്റെ തീരുമാനം. ഇതിന് മുന്നോടിയായി അനിൽ ഇന്ന് വൈകുന്നേരം ജോർജിൻ്റെ പൂഞ്ഞാറിലെ വസതിയിൽ എത്തും. അനിൽ ആന്റണിക്ക് എതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയ നേത‍ൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

Also Read: ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെന്ന വാർത്ത വ്യാജം, അടുത്ത ദിവസം മുതൽ പണം നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News