ഹിമാചൽ പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഫേസ്ബുക്ക് ബയോയിൽ നിന്ന് വിക്രമാദിത്യ സിംഗ് കോൺഗ്രസിനെ ഒഴിവാക്കി

ഹിമാചൽ പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. ഫേസ്ബുക്ക് ബയോയിൽ നിന്ന് വിക്രമാദിത്യ സിംഗ് കോൺഗ്രസിനെ ഒഴിവാക്കി. പി സി സി അധ്യക്ഷ പ്രതിഭ സിംഗ് മോദി സ്തുതിയുമായി എത്തിയതിന് പിന്നാലെയാണ് നീക്കം .

Also read:‘മലയാളി ഡാ’, തമിഴ്‌നാട്ടിൽ ധനുഷിനെയും ശിവകർത്തികേയനെയും പിന്നിലാക്കി മഞ്ഞുമ്മലെ പിള്ളേർ: ബോക്സോഫീസിന് റീത്ത്

ഹിമാചൽ പ്രദേശിലെ അട്ടിമറി നീക്കം താത്കാലികമായി തരണം ചെയ്തു എന്ന് കോൺഗ്രസ് പറയുമ്പോഴും പാർട്ടിക്കുള്ളിലെ പ്രതിസന്ധി തുടരുകയാണ്. ഡി കെ ശിവകുമാർ അടക്കമുള്ള നിരീക്ഷകർ എം എൽ എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിസന്ധി അവസാനിച്ചുവെന്ന്‌ ഡി കെ ശിവകുമാർ അവകാശപ്പെട്ടതിന്‌ പിന്നാലെ പിസിസി അധ്യക്ഷ പ്രതിഭ സിംഗ് ബി ജെ പി യെ പുകഴ്ത്തി രംഗത്ത് വന്നത്.

ബിജെപിയുടെ പ്രവർത്തനം കോൺഗ്രസിനേക്കാൾ മികച്ചതാണെന്നും മോദിയുടെ നിർദേശപ്രകാരം ബിജെപി ഒരുപാട്‌ കാര്യങ്ങൾ ചെയ്യുമെന്നും പ്രതിഭാ സിങ്‌ പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക്‌ വോട്ടുചെയ്‌ത ആറ്‌ കോൺഗ്രസ്‌ എംഎൽഎമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്‌ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Also read:സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

പ്രതിഭയും വിക്രമാദിത്യയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്‌. രാജ്യസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ വിക്രമാദിത്യ സിങ്‌ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. രാജി സ്വീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖു അറിയിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്‌ വിക്രമാദിത്യ. അതിനിടെ വിക്രമാദിത്യ സിംഗ് ഫേസ്ബുക്ക് ബയോ മാറ്റി.

എം എൽ എ ഐ എൻ സി എന്ന ബയോ ഹിമാചൽ കാ സേവക് എന്നാക്കിയാണ് മാറ്റിയത്. വിമത കോൺഗ്രസ് എംഎൽഎമാരെ തിരിച്ചെടുക്കണം എന്ന നിലപാടിലും വിക്രമാദിത്യ സിംഗ് ഉറച്ച് നിൽക്കുന്നു. അതേസമയം വിമത എം എൽ എമാരിൽ ചിലർ കോൺഗ്രസിലേക്ക് തിരിച്ച് വരാൻ താത്പര്യമറിയിച്ചെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അവകാശപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News