‘ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണം’: ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു

ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. ഡിസിസി നേതൃത്വത്തിനെതിരെ കെ പി സി സിക്കും രമ്യയെ അനുകൂലിക്കുന്നവർ പരാതി നൽകിയിട്ടുണ്ട്.

ALSO READ: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും

പാലക്കാട്ടെ ഡിസിസി നേതൃത്വമാണ് രമ്യ ഹരിദാസിനെ ആലത്തൂരിൽ പരാജയപ്പെടുത്തിയത് എന്നാണ് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ മണ്ഡലം കമ്മിറ്റി യോഗങ്ങൾ പോലും വിളിച്ചു ചേർത്തില്ല. ജില്ലയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് ആലത്തൂരിലെ തോൽവിക്ക് കാരണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ ജില്ലയിലെ മുഴുവൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയെന്നാണ് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ വാദം.

ALSO READ: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; കാണാം വീഡിയോ

രമ്യയുടെ പരാജയത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്ത് എത്തിയിരുന്നു. രമ്യയുടെ ഏകപക്ഷിയമായ പ്രവർത്തനമാണ് പരാജയത്തിന് കാരണമെന്നായിരുന്നു ഡിസിസി ആരോപിച്ചത്. എന്നാൽ ഡിസിസി യാതൊരു പ്രശ്നവും ചൂണ്ടികാണിച്ചില്ലെന്ന് രമ്യയും തിരിച്ചടിച്ചു. തോൽവിയുടെ കാരണക്കാരൻ ഡിസിസി പ്രസിഡൻ്റാണെന്ന് പറഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News