എളുപ്പത്തിൽ തയ്യാറാക്കാം ക്രിസ്‌പി പാലക് പക്കവട

പാലക് പക്കവട കഴിച്ചിട്ടുണ്ടോ നിങ്ങൾ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. ചീര കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളും ഇത് ഇഷ്ടത്തോടെ കഴിക്കും. നോര്‍ത്തിന്ത്യന്‍ പലഹാരമാണ് പാലക് പക്കവട.

ചേരുവകൾ,

പാലക് ചീര തണ്ടില്ലാതെ അരിഞ്ഞത്- രണ്ടരക്കപ്പ്
സവാള – ചെറുതായി അരിഞ്ഞത് ഒരെണ്ണം
പച്ചമുളക് – 3
മല്ലിയില-പാകത്തിന്
പുതിനയില – പാകത്തിന്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി മുറിച്ചത് – അര ടീസ്പൂണ്‍
മുളക്പൊടി – അര ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
മല്ലിപ്പൊടി- അര ടീസ്പൂണ്‍
കടലമാവ് – അരക്കപ്പ്
അരിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

പാലക് അരിഞ്ഞതിലേക്ക് സവാള,മല്ലിയില, പുതിനയില,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ,ഇഞ്ചി ചെറുതായി മുറിച്ചത്,മുളക്പൊടി ,ഗരം മസാല ,മല്ലിപ്പൊടി,കുറച്ച് ഉപ്പ് എന്നിവയിട്ട് നന്നായി യോജിപ്പിക്കുക. ശേഷം കടലമാവും അരിപ്പൊടിയും കൂടി ചേര്‍ത്ത് ചെറിയ നനവില്‍ കുഴച്ചെടുക്കണം.

ALSO READ: ‘ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല, പി ആര്‍ വര്‍ക്കും നടത്തിയിട്ടില്ല; യൂട്യൂബ് ചാനല്‍ ഉണ്ടാക്കിയത് അര്‍ജുനെ മറക്കാതിരിക്കാന്‍’: മനാഫ്

കട്ടിയുള്ള മാവാണ് പക്കവടയ്ക്കും ആവശ്യമായത്. ഉപ്പ് പാകത്തിന് ചേര്‍ത്തുകൊടുക്കുക. ഇനി ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ മാവ് എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. രണ്ട് മിനുട്ടിനുശേഷം ഇളക്കികൊടുക്കുക. ക്രിസ്‌പി ആകുന്നിടം വരെ പൊരിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here