അരിയും ഗോതമ്പും ഉപയോഗിക്കാതെ ഒരു കിടിലന്‍ അപ്പം വെറും രണ്ട് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കിയാലോ ? ക്രിസ്പിയും രുചികരവുമായ ഒരു കിടിലന്‍ റവ അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
- റവ – 1 1/2 കപ്പ്
- ഗോതമ്പു പൊടി – 2 ടേബിള്‍ സ്പൂണ്‍
- നാളികേരം – 2 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര – 2 ടീസ്പൂണ്‍
- യീസ്റ്റ് – 1/2 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
Also Read : ചപ്പാത്തിക്ക് ഇതിലും മികച്ച കോമ്പിനേഷൻ വേറെയില്ല…നല്ല സ്പൈസി തക്കാളി ഫ്രൈ ഇങ്ങനെയുണ്ടാക്കാം…
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് 1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ഇട്ട് നന്നായി ഇളക്കുക.
അതിലേക്കു ആദ്യം കുറച്ച് വെള്ളം ഒഴിച്ച് നല്ല മിനുസമായി അരച്ചെടുക്കുക.
വെള്ളം ആവശ്യനുസരണം ചേര്‍ത്ത് കൊടുക്കാം. മാവ് ദോശ മാവിന്റെ രൂപത്തിലാണ് വേണ്ടത്.
അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്കു മാറ്റി 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം 15 മിനിറ്റ് അടച്ചു വയ്ക്കുക.
അപ്പം തയാറാക്കാന്‍ ഒരു പാന്‍ ചൂടാവാന്‍ വയ്ക്കുക.
അതിലേക്കു മാവ് ഒഴിച്ച് ചെറുതായ് പരത്തുക.
ശേഷം അടച്ചു വച്ചു വേവിച്ച് എടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here