മെസിയും ബെൻസെമയും സൗദി ലീഗിലേക്ക് വന്നാൽ താൻ സന്തോഷവാനായിരിക്കുമെന്ന് പ്രത്യേക അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ

ലയണൽ മെസിയെയും കരീം ബെൻസെമയെയും സൗദി പ്രോ ലീഗിലേക്ക് സ്വാഗതം ചെയ്ത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസിയും ബെൻസിമയും സൗദി ലീഗിലേക്ക് വന്നാൽ താൻ സന്തോഷവാനായിരിക്കുമെന്ന് സൗദി ക്ലബായ അൽ നസ്റിന് വേണ്ടി ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ പറഞ്ഞു.

മെസിയെയും ബെൻസെമയെയും താൻ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു. ഇത്തരം താരങ്ങളുടെ വരവ് ലീഗിന്റെ വളർച്ചയ്ക്ക് സഹായകരമാകും. സൗദി ലീഗ് മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. അറബ് രാഷ്ട്രങ്ങളിലെയും വിദേശ രാഷ്ട്രങ്ങളിലെയും നിരവധി മികച്ച താരങ്ങൾ ഇപ്പോൾ സൗദി ലീഗിൽ കളിക്കുന്നുണ്ട് എന്നും സൗദി പ്രോ ലീഗ് തയ്യാറാക്കിയ പ്രത്യേക അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.

” സൗദി പ്രോ ലീഗ് കുറച്ച് കൂടി പ്രൊഫഷണൽ ആകേണ്ടതിന്റെ ആവശ്യവും അഭിമുഖത്തിൽ റൊണാൾഡോ സൂചിപ്പിച്ചു.“ലീഗിലെ അടിസ്ഥാന സൗകര്യങ്ങൾ അൽപ്പം കൂടി മെച്ചപ്പെടണം. റഫറിയിങ്ങും വാർ സംവിധാനവും കൂടുതൽ വേഗത്തിലാക്കണം.” പോർച്ചുഗീസ് സൂപ്പർ താരം നിർദ്ദേശിച്ചു.

അടുത്ത സീസണിലും സൗദി ലീഗിൽ തുടരുമെന്ന് പറഞ്ഞ റൊണാൾഡോ, അൽ നസ്റിൽ താൻ സന്തോഷവാനാണെന്നുംവ്യക്തമാക്കിയിരുന്നു.  കഴിഞ്ഞ ജനുവരിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്ക് ചേക്കേറിയത്. റെക്കോർഡ് പ്രതിഫലത്തിനായിരുന്നു ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം.

സൗദിയിലെ ആദ്യ സീസണിൽ അൽ നസ്റിന് കിരീടം ഒന്നും നേടി കൊടുക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. സൗദി ലീഗിൽ അൽ ഇത്തിഹാദിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഫിനിഷ് ചെയ്തത്. പക്ഷേ, അരങ്ങേറ്റ സീസണിൽ തന്നെ സൗദി ക്ലബ്ബിനായി ഉജ്ജ്വല പ്രകടനം കാഴ്ചവെക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നു. 16 ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 2 അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News