1000 ഗോൾ എന്ന തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. “ഞാൻ ഇപ്പോൾ എൻ്റെ ജീവിതത്തെ ഈ നിമിഷത്തിൽ ജീവിക്കുന്നതുപോലെയാണ് അഭിമുഖീകരിക്കുന്നത്. എനിക്ക് ഇനി ദീർഘനേരം ചിന്തിക്കാൻ കഴിയില്ല. എന്നാണ് താരം പറഞ്ഞത്.
പോർച്ചുഗീസ് ഫുട്‌ബോളിലെ മികച്ച പ്രതിഭകളെ ആദരിക്കുന്ന വാർഷിക ക്വിനാസ് ഡി ഔറോ ഇവൻ്റിൽ പ്രശസ്തമായ പ്ലാറ്റിനം ക്വിനാസ് ട്രോഫി ലഭിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു താരം.
Also Read: ഇതൊരൊന്നൊന്നര വരവാണ്; തരിച്ചുവരവിൽ മൈതാനത്ത് തീയുണ്ടകൾ വർഷിച്ച് ഷമി
1000 ഗോൾ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെന്ന് ഞാൻ പരസ്യമായി പറഞ്ഞു. പക്ഷേ ഇപ്പോൾ കാര്യങ്ങളെല്ലാം എളുപ്പമാണെന്ന് തോന്നുന്നു. കഴിഞ്ഞ മാസം 900 ഗോൾ എന്ന ലക്ഷ്യം ഞാൻ മറികടന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ എൻ്റെ കാലുകൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. 1,000 ഗോളുകൾ നേടിയാൽ അത് നല്ലതായിരിക്കും, അതിനു സാധിച്ചില്ലെങ്കിലും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനാണ് ഞാൻ എന്നാണ് റൊണാൾഡോ മനസ്സുതുറന്നത്.
Also Read: ഏഷ്യാ കപ്പ് അണ്ടര്‍-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാന്‍
അഞ്ച് ബാലൻ ഡി ഓർ അവാർഡ് ജേതാവായ റൊണാൾഡോ തൻ്റെ രാജ്യത്തിനായി 216 മത്സരങ്ങളിൽ നിന്ന് 133 ഗോളുകൾ നേടിയിട്ടുണ്ട്. 2026 ലോകകപ്പ് വരെ തന്റെ കരിയർ നീട്ടുന്നതിനെ കുറിച്ച് താരം ആലോചിക്കുന്നുണ്ട് എന്നാൽ അതിനായി ഫോമും ഫിറ്റ്നസും നിലനിർത്തേണ്ടത് അത്യാവശമാണ്.
അടുത്ത വർഷം ഫെബ്രുവരിയിൽ താരത്തിന് 40 വയസു തികയും. സമപ്രായക്കാരായ പല കളിക്കാരും ബൂട്ടഴിച്ചു അത് കൊണ്ട് തന്നെ റിട്ടയർമെന്റ് എന്നത് സിആർ7 നും അധിക വിദൂരമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here