കാറുകൾ മുതൽ ലോക റെക്കോഡുകൾ വരെ ‘പുതിയത്’ സ്വന്തമാക്കുക എന്നത് റോണോയുടെ ഒരു വാശിയാണ്. അങ്ങനെ റെക്കോഡുകൾ വരെ പഴങ്കഥയാക്കി നടക്കുന്നൊരാൾ പറക്കുന്നതും പുതിയത് എന്തിലെങ്കിലും ആകണമല്ലോ. ഇപ്പോഴിതാ തന്റെ പഴയ ഗൾഫ് സ്ട്രീം 200 ജി പ്രൈവറ്റ് ജെറ്റ് മാറ്റി പുതിയതൊന്ന് വാങ്ങിയിരിക്കുകയാണ് ഫുട്ബാളിലെ ‘ഗോട്ട്’. 24 മില്യൺ ഡോളറിന്റെ ജെറ്റിന് പകരമെത്തുന്നത്, ഏകദേശം 75 മില്യണിന്റെ അപ്ഗ്രേഡഡ് വേർഷനായ ഗൾഫ് സ്ട്രീം 650 ആണ്.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും കൊണ്ട് സമ്പന്നമായ ഈ ആഡംബര ജെറ്റ് ആകാശത്തിലെ കൊട്ടാരമെന്നാണ് അറിയപ്പെടുന്നത്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ജെറ്റിന് മണിക്കൂറിൽ 2000 കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുമാകും.
ALSO READ; നോക്ക് മക്കളെ നോക്ക്! കാനഡയെ ഉൾപ്പെടുത്തിയ പുതിയ ഭൂപടവുമായി ട്രംപ്, നടക്കില്ലെന്ന് ട്രൂഡോ
കൂടാതെ വൈഫൈ, ഓവൻ, ടെലിഫോൺ, ഫ്രിഡ്ജ്, ഹോം തിയറ്റർ സംവിധാനം തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളാണ് പറക്കുന്ന ഈ കൊട്ടാരത്തിലുള്ളത്. കൂടാതെ റൊണാൾഡോക്ക് വേണ്ടിയുള്ള കസ്റ്റം മേഡ് ഇന്റീരിയർ ഡിസൈനും സീറ്റുകളുമാണ് ജെറ്റിൽ ഉണ്ടാകുക. ഇലോൺ മസ്ക്, ജെഫ് ബെസോസ് പോലെയുള്ള വളരെ കുറച്ച് ആളുകളുടെ കയ്യിൽ മാത്രമേ ഈ ജെറ്റ് നിലവിൽ ഉള്ളു എന്നതാണ് മറ്റൊരു പ്രത്യേകത.
അതേ സമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിടവേളയ്ക്കു ശേഷം വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. താരത്തിന് അൽനസറുമായുള്ള കരാർ ഒരു വർഷത്തേയ്ക്ക് കൂടിയുണ്ടെങ്കിലും ടീമിൽ തുടരുമോ എന്ന കാര്യത്തിൽ താരം ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലാത്തതാണ് അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിലേക്ക് വീണ്ടും തിരിച്ചുപോകുമോ എന്ന് സ്പോർട്സ് ജേണലിസ്റ്റ് ചോദിക്കുമ്പോൾ ‘ഫുട്ബോളില്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല’- എന്നായിരുന്നു താരത്തിൻ്റെ മറുപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here