ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയിരിക്കുന്നത്.

also read- ആലുവ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോടതി

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിന്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ പുതിയ നേട്ടം. ജര്‍മ്മന്‍ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറിന്റെ 144 ഹെഡററെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്.

also read- ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല;അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക്; മന്ത്രി സജിചെറിയാൻ

അല്‍ നസറിന്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡറര്‍. ഇതോടെ ക്രിസ്റ്റ്യാനോയുടെ കരിയര്‍ ഗോളുകളുടെ എണ്ണം 839 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News