ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ; സൗദി പ്രൊ ലീഗിൽ അൽ നാസറിന് വിജയം

cr7

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി തുടരുന്ന സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വിജയത്തോടെ അൽ – നാസർ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ – നാസർ, അൽ- ഇത്തിഫാഖിനെ പരാജയപ്പെടുത്തിയത്. അൽ – നാസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ, എസ്. അൽ നജ്ദി, തലിസ്ക എന്നിവരാണ് ഗോൾ നേടിയത്.

ALSO READ : മൈതാനത്ത് മലയാളി താരങ്ങളുടെ ആറാട്ട്; ഐഎസ്എല്ലിൽ പഞ്ചാബിന് തകർപ്പൻ ജയം

ലീഗിൽ തോൽവി അറിയാതെയുള്ള തുടർച്ചയായ നാലാം മത്സരമാണ് അൽ നാസർ പൂർത്തിയാക്കിയത്. 33-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളിൽ ആയിരുന്നു അൽ – നാസർ മുന്നിലെത്തിയത്. പിന്നീട് 56-ാം മിനിറ്റിൽ സെനഗൽ സൂപ്പർസ്റ്റാർ സാദിയോ മാനെയുടെ അസിസ്റ്റിൽ എസ്.അൽ-നജ്ദി ലീഡ് രണ്ടാക്കി ഉയർത്തി. എഴുപതാം മിനിറ്റിൽ താലിസ്ക അവസാന ഗോളും നേടി , മൂന്നാം ഗോളിനും വഴിയൊരുക്കിയത് സാദിയോ മാനേ തന്നെ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News