സൗദി പ്രൊ ലീഗിൽ അൽ നസറിന് തുടർച്ചയായ മൂന്നാം വിജയം; വീണ്ടും തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രൊ ലീഗിൽ അൽ നസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി . ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ ഹസെമിന് എതിരെ 5-1ന്റെ വിജയം. മത്സരത്തിൽ റൊണാൾഡോ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങി.

also read:ആദിത്യ എൽ 1 ആദ്യ പഥം ഇന്ന് ഉയർത്തും; 18ന്‌ തൊടുത്തുവിടും, യാത്ര 125 ദിവസം 


മത്സരത്തിന്റെ 33ആം മിനിറ്റിൽ ഖരീബിന്റെ ഗോളിലൂടെയാണ് അൽ നസർ ഗോളടി ആരംഭിച്ചത്. അൽ നസറിന് ആദ്യ ഗോൾ നേട്ടം സ്വന്തമാക്കി കൊടുത്തത് റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു. 45ആം മിനിറ്റിൽ അൽ ഖൈബരിയിലൂടെ അൽ നസർ ലീഡ് വർധിപ്പിച്ചു. രണ്ടാം പകുതിയിൽ 48ആം മിനിറ്റിൽ ബദമോസിയുടെ ഒരു ലോംഗ് റേഞ്ചർ അൽ ഹസെമിന് ഒരു ഗോൾ സ്വന്തമാക്കി. 57ആം മിനിറ്റിൽ അൽ നസർ രണ്ട് ഗോൾ ലീഡ് തിരിച്ചുപിടിച്ചു. റൊണാൾഡോയുടെ പാസിൽ നിന്ന് ഒറ്റാവിയോ ആണ് മൂന്നാം ഗോൾ അടിച്ചത്.  68ആം മിനിറ്റിൽ ഖരീബിന്റെ പാസിൽ  റൊണാൾഡോയും ഗോൾ നേടി. അവസാന മൂന്ന് മത്സരങ്ങളിലെ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്‌.

also read:സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

78ആം മിനുട്ടിൽ മാനെ തന്റെ ഗോൾ കൂടെ നേടിയതോടെ അൽ നസറിന്റെ വിജയം പൂർണമായി. അവസാന നാല് മത്സരങ്ങളിൽ നിന്നായി മാത്രം അൽ നസർ സ്വന്തമാക്കിയത് 18 ഗോളുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration