ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അത്ലറ്റുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഒന്നാമതായതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023 ലെ അത്ലറ്റിന് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പദവി സ്വന്തമാക്കി. 2023 മെയ് 1-വരെയുള്ള 12 മാസങ്ങളില്‍, റൊണാള്‍ഡോ 136 മില്യണ്‍ഡോളര്‍ നേടിയതായിട്ടാണ് കണക്കുകള്‍.2022-ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരമായിരുന്ന മെസ്സിയില്‍ നിന്നാണ് റൊണാള്‍ഡോ ഈ പദവി നേടിയത്.

Also Read: ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് പോരാട്ടം; ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ചു

2023 ജനുവരിയില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണറ്റഡില്‍ നിന്നും സൗദി അറേബ്യന്‍ ടീമായ അല്‍-നാസറിലേക്ക് പോയിരുന്നു. തുടര്‍ന്ന് ലഭിച്ച ബമ്പര്‍ കരാര്‍ അദ്ദേഹത്തിന്റെ ശമ്പളം ഏകദേശം 75 മില്യണ്‍ ഡോളറായി ഇരട്ടിയാക്കി. നൈക്കുമായുള്ള ആജീവനാന്ത കരാറിന് പുറമേ, റൊണാള്‍ഡോ തന്റെ CR7-ബ്രാന്‍ദിലൂടെയും പണം നേടുന്നുണ്ട്.

ഇന്‍ഡസ്ട്രി ഇന്‍സൈഡര്‍മാര്‍, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, ശമ്പള ഡാറ്റാബേസുകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഫോര്‍ബ്‌സ് ഇവരുടെ വരുമാനം രേഖപ്പെടുത്തുന്നത് .ഓണ്‍-ഫീല്‍ഡ് വരുമാന കണക്കുകളില്‍ ശമ്പളം, സമ്മാനത്തുക, ബോണസ് എന്നിവ ഉള്‍പ്പെടുന്നു, അതേസമയം ഓഫ് ഫീല്‍ഡ് വരുമാനം സ്പോണ്‍സര്‍ഷിപ്പ് ഡീലുകള്‍, കാഴ്ചാ ഫീസ്, മെമ്മോറബിലിയ, ലൈസന്‍സിംഗ് വരുമാനം എന്നിവയും അത്ലറ്റിന് കാര്യമായ താല്‍പ്പര്യമുള്ള ബിസിനസ്സില്‍ നിന്നുള്ള ക്യാഷ് റിട്ടേണുകളും ആണ്.

2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യ മൂന്ന് അത്ലറ്റുകളില്‍ ലയണല്‍ മെസ്സിയും കൈലിയന്‍ എംബാപ്പെയും ഉണ്ട്. 130 മില്യണ്‍ ഡോളര്‍ വരുമാനമാണ് മെസിക്ക്. ഇതില്‍ അദ്ദേഹത്തിന്റെ കളിക്കുന്ന ശമ്പളത്തില്‍ നിന്നും ബോണസുകളില്‍ നിന്നും 97 മില്യണ്‍ ഡോളറും ഓഫ് ഫീല്‍ഡ് പരിശ്രമങ്ങളില്‍ നിന്ന് 33 മില്യണ്‍ ഡോളറും ഉള്‍പ്പെടുന്നു. 120 മില്യണ്‍ ഡോളര്‍ വരുമാനമാണ് കൈലിയന്‍ എംബാപ്പെയുടെ വരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News