കേറീവാ മക്കളേ! പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ

ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി കൂടുതല്‍ ഇടപെഴുകാന്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.എക്‌സിലാണ് താരം ഇക്കാര്യം അറിയിച്ചത്.’യുആര്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം ഇതിനോടകം തന്നെ
ഒരു മില്യണിലധികം ആയിട്ടുണ്ട്.

ALSO READ:  പിഎഫ്എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫില്‍ ഫോഡന്

ഫുട്‌ബോളിന് പുറമേ വിദ്യാഭ്യാസം, ബിസിനസ്, കുടുംബം, വെല്‍നസ്സ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചും വിഡിയോകള്‍ പങ്കുവെക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു.

ALSO READ: ട്രംപിന് തോല്‍ക്കുമെന്നുള്ള ഭയം, അമേരിക്ക പുതിയ അധ്യായത്തിനായി തയാറെടുക്കുന്നു: ഒബാമ

നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സെലിബ്രിട്ടിയാണ് റൊണാള്‍ഡോ.സോഷ്യല്‍ മീഡിയയില്‍ 500 മില്യണ്‍ ഫോളോവേഴ്‌സ് എന്ന നാഴികകല്ല് പിന്നിട്ട താരവും അദ്ദേഹം തന്നെയാണ്.എകിസിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം വന്നതുമുതല്‍ സിആര്‍7 ആരാധകര്‍ വന്‍ ത്രില്ലിലാണ്.എന്തൊക്കെ വിശേഷങ്ങളാവും അദ്ദേഹം ചാനലിലൂടെ പങ്കുവെക്കുക എന്ന ആകാംഷയിലാണ് ഏവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News