അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരം; റെക്കോര്‍ഡ് നേട്ടത്തില്‍ റൊണാള്‍ഡോ

അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഇപ്പോഴിതാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ് സ്വന്തമാക്കയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന അതുല്യ നേട്ടമാണ് ക്രിസ്റ്റ്യനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ ഗോള്‍ നേടിയാണ് ഈ റെക്കോര്‍ഡ് നേട്ടം.

Also read- പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

മത്സരത്തിന്റെ 89-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഒറ്റ ഗോളിനാണ് പോര്‍ച്ചുഗലിന്റെ വിജയം. ഗോള്‍ നേട്ടത്തിന് പുറമേ ചരിത്ര റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലായി. 196 മത്സരങ്ങള്‍ കളിച്ച കുവൈത്ത് താരം ബദല്‍ അല്‍ മുത്വയുടെ റെക്കോര്‍ഡ് റൊണാള്‍ഡോ നേരത്തെ മറികടന്നിരുന്നു. നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകം നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നൂറ്റിഇരുപത്തിമൂന്ന് ഗോളുകളാണ് താരം പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ അടിച്ചുകൂട്ടിയത്. മാര്‍ച്ചില്‍ ലിച്ചെന്‍സ്റ്റീനിനെതിരെയും ലക്‌സംബര്‍ഗിനെതിരെയും ഇറങ്ങി റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.

Also Read- സഖാവ് കോടിയേരിക്ക് സ്മാരകം ഒരുങ്ങും; ഭൂമി വിട്ട് നല്‍കി ആര്‍ട്ടിസ്റ്റ് മദനനും സഹോദരങ്ങളും

സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാന്‍ഡ്രിഡ്, യുവന്റസ്, അല്‍ നസ്ര് ക്ലബുകള്‍ക്കായി ബൂട്ടുകെട്ടിയ റൊണാള്‍ഡോ ഇതുവരെ 837 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ യുവേഫ യൂറോ ക്വാളിഫയറില്‍ ഗ്രൂപ്പ് ജെയില്‍ 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News