‘ക്രിസ്റ്റ്യാനോ അല്ല പെനാള്‍ഡോ’; സൂപ്പര്‍താരത്തെ പരിഹസിച്ച് ബിബിസി

യൂറോ കപ്പില്‍ സ്ലൊവേനിയ്ക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്്യാനോ റൊണാള്‍ഡോയെ പരിഹസിച്ച് ബിബിസി. തത്സമയ റിപ്പോര്‍ട്ടിംഗില്‍ ‘മിസ്റ്റ്യാനോ പെനാള്‍ഡോ’ എന്ന കുറിപ്പോടെയാണ് ബിബിസി താരത്തിന്റെ ചിത്രം പങ്കുവെച്ചത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിബിസിക്ക് എതിരെ ഉയരുന്നത്.

ALSO READ:  120 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ് ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

പോര്‍ച്ചുഗല്‍ നായകന്‍ കളിയുടെ അധികസമയത്തിലെ 103ാം മിനിറ്റിലാണ് പെനാല്‍റ്റിക്കായി തയ്യാറായത്. പന്തുമായി ബോക്‌സില്‍ ഡ്രിബ്ള്‍ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയായിരുന്നു ഇത്. കഴിഞ്ഞ കുറേ കളികളില്‍ സ്‌പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത താരത്തിന്റെ പെനാല്‍റ്റി കിക്കിനെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ഗോള്‍കീപ്പര്‍ ജാന്‍ ഒബ്‌ലാക് തട്ടിമാറ്റി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതെന്ന് ഒഴിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന റൊണാള്‍ഡോയ്‌ക്കെതിരെ ഇത്തരത്തിലൊരു പരിഹാസം നടത്തിയ ബിബിസിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കമാണ് വിമര്‍ശനം കടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News