യുട്യൂബിന് തീയിടാനൊരുങ്ങി ക്രിസ്റ്റ്യാനോ; വരുന്നത് ഈ താരത്തിനൊപ്പം ത്രില്ലറിടിപ്പിക്കും കൊളാബ്

mr-beast-cristiano-ronaldo

ഫുട്ബോൾ മൈതാനത്ത് തീപാറും പോരാട്ടം കാഴ്ചവെക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബിലും തരംഗം തീർക്കാനെത്തുന്നു. ഈയടുത്ത് അദ്ദേഹം തുടങ്ങിയ യുട്യൂബ് ചാനലിലെ അടുത്ത വീഡിയോ സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്നതായിരിക്കും. അടുത്ത വീഡിയോയുടെ അതിഥിയെ തന്റെ ചാനലായ യുആര്‍ ക്രിസ്റ്റ്യാനോയില്‍ അദ്ദേഹം വെളിപ്പെടുത്തി.

പുതിയ അതിഥി ലയണല്‍ മെസ്സിയെ പോലെയുള്ള ഫുട്ബോള്‍ കളിക്കാരനോ കായിക താരമോ അല്ല. മറിച്ച് 331 ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള മിസ്റ്റര്‍ ബീസ്റ്റ് (MrBeast) ആണ്. സ്പോര്‍ട്സും ഓണ്‍ലൈന്‍ വിനോദവും സമന്വയിപ്പിച്ച് ഡിജിറ്റല്‍ സ്പെയ്സില്‍ മാസ്മരികവേള സൃഷ്ടിക്കാനാണ് ഈ കൊളാബ് ലക്ഷ്യമിടുന്നത്.

Read Also: അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും ലൈക്ക് പത്തോ ഇരുപതോ മാത്രം; ഫേസ്ബുക്ക് അല്‍ഗോരിതം സെന്‍സര്‍ഷിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

മിസ്റ്റര്‍ ബീസ്റ്റ് ആണെന്ന വെളിപ്പെടുത്തല്‍ ഫുട്‌ബോള്‍ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. അതിഗംഭീരവും നൂതനവുമായ ഉള്ളടക്കത്തിന് പേരുകേട്ട മിസ്റ്റര്‍ ബീസ്റ്റ്, യുട്യൂബിലെ വലിയ ഇൻഫ്ലുവൻസറാണ്. ചാനല്‍ ആരംഭിച്ചതിന് ശേഷം 67.3 ദശലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയിട്ടുണ്ട് റൊണാള്‍ഡോ.

പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ തന്റെ ചാനല്‍ ഉപയോഗിച്ച് ആരാധകരുമായി കണക്റ്റ് ചെയ്യാറുണ്ട്. മറ്റ് കായികതാരങ്ങള്‍ പൊതുവെ ഇങ്ങനെ ചെയ്യാറില്ല. അദ്ദേഹത്തിന്റെ മുന്‍കാല വീഡിയോകളിലൊന്ന് ഇതിനകം 60 ദശലക്ഷം കാഴ്ചകളും 4.4 ദശലക്ഷത്തിലധികം ലൈക്കുകളും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News