ഇരട്ട ഗോൾ തിളക്കവുമായി റൊണാൾഡോ; അൽ നസറിന് മിന്നും വിജയം

സൗദി പ്രോ ലീഗിൽ അൽ നസറിന് മിന്നും വിജയം. അൽ ഇത്തിഹാദിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾ നേടി. ഇരട്ട ഗോൾ നേടി ടീമിനെ പിടിച്ചുയർത്താൻ ക്രിസ്റ്റിയാനോ റൊണാൾഡോയുമുണ്ടായിരുന്നു. മത്സരത്തിന് നേടിയ ഇരട്ടഗോളിന് പിന്നാലെ 2023 ലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനെന്ന സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ് താരം.

Also Read: ഒഴിവുസമയം കണ്ടെത്തി തിരുവാതിര പഠിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ; അരങ്ങേറ്റം വൈറലായി

ഈ വർഷം ക്ലബ് തലത്തിലും ദേശീയ ടീമിനായും 53 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അൽ നസറിനായി ഈ സീസണിൽ 23 ടീമത്സരങ്ങളിൽ നിന്നും 22 ഗോളുകളും 11 അസിസ്റ്റുകളും റൊണാൾഡോ നേടി. അൽ നസറിന്റെ ഈ ജയത്തോടെ സൗദി പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 14 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയുമടക്കം 43 പോയിന്റുമായി ടീം രണ്ടാം സ്ഥാനത്താണ്. മറുഭാഗത്ത് എട്ട് വിജയവും നാല് സമനിലയും ആറ് തോൽവിയുമടക്കം 28 പോയിന്റുമായി ആറാം സ്ഥാനത്താണ് അൽ ഇത്തിഹാദ്.

Also Read: തൃശൂരില്‍ യുവാവിന് ലഹരി മാഫിയയുടെ ക്രൂര മര്‍ദനം

സൗദി ലീഗിൽ ഡിസംബർ 30ന് അൽ ടാവോണിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. അതേസമയം അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തിൽ ആൽ തായ് ആണ് അൽ ഇതിഹാദിന്റെ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News