എതിര്‍ടീം അംഗത്തെ ഇടിച്ചുവീഴ്ത്തിയ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്; വീഡിയോ

സൗദി സൂപ്പര്‍ക്കപ്പ് സെമിഫൈനില്‍ അല്‍ഹിലാലിന്റെ ടീമംഗത്തെ കൈമുട്ടു കൊണ്ട് ഇടിച്ച് വീഴ്ത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്. മത്സരത്തില്‍ 2 – 1ന് റൊണാള്‍ഡോയുടെ അല്‍ നസ്രര്‍ പുറത്തായി. 61ാം മിനിറ്റില്‍ സലീം അല്‍ ദൗസ്‌റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ 86ാം മിനിറ്റിലാണ് എതിര്‍ടീമംഗത്തെ ക്രിസ്ത്യാനോ ഇടിച്ചതും പുറത്തായതും. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെ അല്‍ നസ്രിനായി ആശ്വാസ ഗോള്‍ നേടി.

ALSO READ:  കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത

അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ അടക്കം പ്രചരിച്ചതോടെ റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചിലര്‍ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് റൊണാള്‍ഡോയുടെ പാസില്‍ ഒട്ടാവിയോ അല്‍ നസ്രിനായി ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ടീമിന്റെ പ്രതീക്ഷ തെറ്റി. ഇതോടെ തന്റെ പാസ് ഓഫ്‌സൈഡ് വിളിച്ച റഫറിയോട് റൊണാള്‍ഡോ കയര്‍ത്ത് മഞ്ഞ കാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ രണ്ടു ഗോളുകള്‍ നേടിയതോടെ കാര്യങ്ങള്‍ കൈവിട്ടു.

ALSO READ: തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും തിരിച്ചടി; ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News