യൂറോകപ്പില്‍ കരുത്ത് കാട്ടാൻ പറങ്കിപ്പട ഇന്ന് ഇറങ്ങും; എതിരാളികൾ ചെക്ക് റിപ്പബ്ലിക്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും യൂറോകപ്പില്‍ ഇന്ന് ആദ്യപോരാട്ടം. ലെപ്‌സിഗിലെ റെഡ് ബുള്‍ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കാണ് പറങ്കിപ്പടയുടെ എതിരാളികള്‍. മത്സരം രാത്രി 12.30നാണ്.

Also read:ഐഐടി ഖരഗ്പൂരിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; മൃതദേഹം നാട്ടിലെത്തിച്ചു

ഇതിഹാസ താരവും നായകനുമായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറിലെ ആറാം യൂറോ കപ്പ് മത്സരമാണ് ഇത്. 2016ല്‍ രാജ്യത്തിനു ആദ്യമായി ഒരു മേജര്‍ കിരീടം സമ്മാനിച്ചതിന്റെ നിറമുള്ള ഓര്‍മകള്‍ താരത്തിനുണ്ട്.

Also read:നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

ടൂര്‍ണമെന്റിന് മുന്നെ അയര്‍ലന്‍ഡിനെതിരെ നടന്ന അവസാന സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആവേശ വിജയം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മിന്നും പ്രകടനമാണ് റൊണോ കാഴ്ച വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News