‘സ്വർഗത്തിൻ്റെ തൊട്ടടുത്ത്’, ബീച്ചിൽ നാലു മക്കൾക്കൊപ്പം കൈകോർത്ത് പിടിച്ച് നടന്നുപോകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ: വീഡിയോ

ലോക ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പതുകളിൽ തന്നെ മുന്നൂറു കോടി മനുഷ്യരുടെയെങ്കിലും സ്നേഹം റൊണാൾഡോ കളിക്കളത്തിലെ അസാമാന്യ മെയ്‌വഴക്കം കൊണ്ട് നേടിയെടുത്തിട്ടുണ്ട്. ഫുട്‍ബോളിന് പുറമെ താരത്തിന്റെ സ്വകാര്യ ജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്‌ഫോമിൽ താരം പങ്കുവെച്ച ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ഇത് എതുക്ക് അക്കാ ഗിഫ്റ്റാ? ‘ആമാ നല്ല നടിച്ചത്ക്ക്’: ശ്രീനാഥ്‌ ഭാസിക്ക് തമിഴ് ആരാധിക നൽകിയ സ്നേഹ സമ്മാനം: വൈറലായി വീഡിയോ

‘ക്ലോസ് ടു ഹെവൻ’ എന്ന ക്യാപ്‌ഷനിൽ തൻ്റെ നാലു മക്കൾക്കൊപ്പം ബീച്ചിലൂടെ നടന്നുപോകുന്ന റൊണാൾഡോയാണ് വിഡിയോയിൽ ഉള്ളത്. കൈ കോർത്ത് പിടിച്ചുകൊണ്ടാണ് വിഡിയോയിൽ നാലുപേരും നടക്കുന്നത്. പിറകിൽ നിന്നുമെടുത്ത വിഡിയോയിൽ ചുറ്റും പരന്നുകിടക്കുന്ന ബീച്ചും പരിസരവുമാണ് ഉള്ളത്.

ALSO READ: മോഹൻലാലിൻറെ പിൻഗാമിയായി തോന്നിയ ഒരേയൊരു യുവ നടൻ അയാൾ മാത്രമാണെന്ന് സിബി മലയിൽ

അതേസമയം, നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ താരത്തിന് അഭിനന്ദന കമന്റുകളുമായി വന്നിരിക്കുന്നത്. ‘വെരി ഇമ്പ്രസീവ്’ എന്ന കമന്റാണ് ഒട്ടുമിക്ക എല്ലാവരും ഈ വീഡിയോയ്ക്ക് ഫേസ്ബുക്കിൽ കമന്റായി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News