ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ; അല്‍ നസര്‍ കിങ്ങ്സ് കപ്പ് ഫൈനലിൽ

ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ. ഗോളടിപ്പിച്ചും ഗോളടിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അൽ നസര്‍ അല്‍ തഅവുനെ തോല്‍പ്പിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അല്‍ നസര്‍, അല്‍ ഹിലാലിനെ നേരിടും. മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ റൊണാള്‍ഡോയുടെ അസിസ്റ്റിലൂടെ ഐമന്‍ യഹ്‌യയാണ് അല്‍ നസറിനെ മുന്നിലെത്തിച്ചത്. 57ാം മിനിട്ടിലായിരുന്നു അല്‍ നസറിന്‍റെ വിജയമുറപ്പിച്ച ക്രിസ്റ്റ്യാനോയുടെ ഗോള്‍. സുൽത്താൻ അൽഗാനത്തിന്‍റെ അസിസ്റ്റിൽനിന്നാണ് ക്രിസ്റ്റ്യാനോഗോള്‍ നേടിയത്.

ALSO READ: കിരീട നേട്ടത്തോടെ റയലിന് സീസണ്‍ തുടക്കം, റയല്‍ ജഴ്സിയില്‍ കന്നി ഗോളുമായി എംബാപ്പെ

2019ലും 2020ലും സൂപ്പര്‍ കപ്പ് ജേതാക്കളായ അല്‍ നസര്‍ മൂന്നാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. വന്‍തുകയ്ക്ക് ക്രിസ്റ്റ്യാനോയെടീമിലെത്തിച്ചെങ്കിലും സൗദി പ്രോ ലീഗിലോ സൂപ്പര്‍ കപ്പിലോ കിരീടംനേടാന്‍ അല്‍ നസറിന് കഴിഞ്ഞിട്ടില്ലെന്ന നിരാശ ഇത്തവണ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ആരാകധകര്‍.

ALSO READ: സ്പാനിഷ് യുവ ഫുട്ബോളർ ലാമിൻ യമാലിന്‍റ പിതാവിന് കുത്തേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News