ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ഫുട്ബോളിലും, രാജ്യാന്തര ഫുട്ബോളിലും എണ്ണമറ്റ നിരവധി റെക്കോർഡുകൾ ആണ് റൊണാൾഡോയുടെ പേരിലുള്ളത്. നിലവിൽ സൗദി ക്ലബ് അൽ നാസറിന് വേണ്ടി ആണ് താരം പന്ത് തട്ടുന്നത്. അൽ നസറുമായുള റൊണാൾഡോയുടെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും. അതേസമയം 39 – കാരനായ റൊണാൾഡോ, തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ വിരമിക്കൽ സംബന്ധിച്ച വാർത്തകളും ഇപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ റൊണാൾഡോ തന്നെ ആ ചോദ്യത്തിന് പ്രതികരണം നടത്തിയിരിക്കുകയാണ് ഇപ്പോൾ. പോർച്ചുഗീസ് മാധ്യമമായ ‘നൗ’ക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ പ്രതികരണം അറിയിച്ചത്.
ALSO READ : അടിച്ചുപറത്തി…ബോളല്ല, ഹെൽമറ്റ്; ക്രീസിൽ കലിതുള്ളിയ കാർലോസിന്റെ വീഡിയോ വൈറൽ
വരാനിരിക്കുന്ന മത്സരങ്ങളിൽ ദേശീയ ടീമിനെ എനിക്ക് സഹായിക്കാനാകുമെന്ന് കരുതുന്നുവെന്നും, അടുത്തു നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിൽ കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും റൊണാൾഡോ പറഞ്ഞു. അതായത് ഉടനെ ഒന്നും വിരമിക്കലിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന മറുപടി ആണ് റൊണാൾഡോയുടെ ഭാഗത്ത് നിന്നും വന്നത്. എന്നാൽ വിരമിക്കലിനെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം മറ്റൊന്ന് ആയിരുന്നു. “ആരോടും മുൻകൂട്ടി പറയാതെ ഞാൻ ദേശീയ ടീം വിടും. വളരെ ആലോചിച്ചാകും അത് ചെയ്യുക ’’ എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
‘‘ഏതെങ്കിലും ഒരു ടീമിന്റെ കോച്ചാകാൻ ഇപ്പോൾ ഒട്ടും ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങൾ മനസ്സിലില്ല. ഫുട്ബോളിന് പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. പക്ഷേ എന്താണ് പദ്ധതികൾ എന്ന് ദൈവത്തിന് മാത്രമേ അറിയൂ’’ എന്നായിരുന്നു വിരമിക്കലിന് ശേഷം എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള ക്രിസ്റ്യാനോയുടെ മറുപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here