നിർണായക ദൃശ്യങ്ങൾ കൈരളി ന്യൂസിന്; പണം മാറ്റുന്നതിന് മുൻപ് നേതാക്കൾ പുറത്തിറങ്ങി

പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്താൻ എത്തുന്നതിന് തൊട്ട് മുൻപ് കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഷാഫി പറമ്പിൽ ,വി കെ ശ്രീകണ്ഠൻ, ജോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങിയ ദൃശ്യങ്ങളാണ് ലഭിച്ചത്.

Also read:‘തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സാധാരണം; പരാതിയുള്ളവര്‍ നിയമപരമായി നീങ്ങട്ടെ…’: എകെ ബാലൻ

പൊലീസ് എത്തുന്നതിന് തൊട്ടുമുൻപാണ് ഇവർ പുറത്തേക്ക് കടന്നത്. ഇതിനുശേഷമാണ് മറ്റു മാധ്യമങ്ങൾ ഹോട്ടലിൽ എത്തുന്നത്. തുടർന്നാണ് പൊലീസ് അംഗത്തെ റൂമിലുള്ളവർ തടഞ്ഞത്. തുടർന്ന് ഹോട്ടലിൽ സംഘർഷം ഉണ്ടായി. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ വീണ്ടും ഹോട്ടലിലെത്തിയത്.നേതാക്കളുടെ വ്യക്തമായ ദൃശ്യങ്ങളാണ് കൈരളി ന്യൂസ് ചിത്രീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News