നടക്കാന്‍ പോകുന്നത് നിര്‍ണായക ശസ്ത്രക്രിയ; ഹാപ്പിയായി നൃത്തം ചെയുന്ന ചെയ്ത കുട്ടിയുടെ വീഡിയോ വൈറല്‍

എപ്പോഴും ജീവിതത്തിലെ പ്രശ്‌നങ്ങളെ ചിരിച്ചുകൊണ്ട് നേരിടാന്‍ കഴിയുക കുട്ടികള്‍ക്കാണ്. ജീവിതത്തില്‍ കഴിയുന്നത്ര ഹാപ്പിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.എന്നാല്‍ പലപ്പോഴും അത് സാധിക്കാറില്ല എന്നതാണ് സത്യം. പലരും പ്രതിസന്ധികള്‍ വരുമ്പോള്‍ സന്തോഷമായി ഇരിക്കാന്‍ ശ്രമിച്ചാലും,ചിലനേരങ്ങളില്‍ തകര്‍ന്ന് പോകാം.അവിടെയാണ് ജീവിതത്തിലെ വളരെ നിര്‍ണായകമായ ശസ്ത്രക്രിയയ്ക്ക് മുന്‍പ് അതിന്റെ ആശങ്കകളൊന്നും ഇല്ലാതെ ഡാന്‍സ് ചെയ്ത് ഒരു കുഞ്ഞ് വ്യത്യസ്തനാകുന്നത്.

Also Read: കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിഞ്ഞു; നായയെ റോഡിലിറക്കി ഭയപ്പെടുത്തി; മദ്യലഹരിയിൽ കാർ യാത്രികന്റെ അക്രമം

‘പീപ്പിള്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നട്ടെല്ലിനും ഹൃദയത്തിനുമുള്ള ശസ്ത്രക്രിയയാണ് കുട്ടിക്ക് നടക്കാന്‍ പോകുന്നതെന്ന് വീഡിയോയില്‍ പറയുന്നു. ആശുപത്രി മുറിയില്‍ ഓരോ സ്റ്റാഫിന്റെയും അടുത്തെത്തി അവരെ നോക്കുന്നതും ഊര്‍ജ്ജസ്വലനായി ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.കുട്ടിയുടെ ഡാന്‍സ് കണ്ട് നില്‍ക്കുന്നവരില്‍ ചിലര്‍ അവനൊപ്പം ശരീരമനക്കുന്നതും അവനെ നോക്കി പുഞ്ചിരിക്കുന്നതും കാണാം.കൈയ്യടിച്ച് കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നവരെയും വീഡിയോയില്‍ കാണാന്‍ കഴിയും.

Also Read: കൂലി 250 രൂപ; കരടി വേഷം കെട്ടാൻ തയ്യാറായ പുരുഷൻമാരെ ആവശ്യമുണ്ട്

നിരവധി പേരാണ് സാമൂഹമാധ്യമത്തിലൂടെ ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ നല്‍കുന്ന പോസിറ്റീവ് വൈബ് വലുതാണെന്നും കുട്ടിയുടെ ശസ്ത്രക്രിയ വിജയകരമാകട്ടെയെന്നും പലരും കമന്റുമായി രംഗത്തെത്തി.ഇത്രയും പോസിറ്റീവായ കുട്ടിയെ അത്ര പെട്ടന്നൊന്നും കീഴ്‌പ്പെടുത്താന്‍ രോഗത്തിന് കഴിയില്ലെന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍.ചെറിയ കാര്യങ്ങളില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനം നല്‍ക്കുന്നതാണ് കുട്ടിയുടെ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News