പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കർണാടക ഹൈക്കോടതി

രാജ്യദ്രോഹത്തിന്റെ നിയമപരിധികളെ നിർണയിക്കുന്നതിൽ സഹായകരമായേക്കാവുന്ന സുപ്രധാന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമാകില്ലെന്നും അവ അപകീർത്തി പരാമർശങ്ങളായി മാത്രമേ കണക്കാക്കാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്

ബീദറിലുള്ള ഷഹീന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അപകീർത്തിപരാമർശങ്ങളും രാജ്യദ്രോഹപരിധിയും രണ്ടും രണ്ടാണെന്ന് നിരീക്ഷിച്ച കോടതി ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പേരിൽ ഭരണഘടനാ പദവിയിലുള്ളവരെ വിമർശിക്കുന്നത് നല്ലതല്ല എന്ന് കൂടി അഭിപ്രായപ്പെട്ട കോടതി അത്തരം സമീപനമുണ്ടായാൽ ഉണ്ടായാൽ ഒരുവിഭാഗം എതിർക്കുമെന്നും ചൂണ്ടികാണിച്ചു.

ALSO READ: ത്രെഡ്സ് ആപ്പിന്റെ ലോ​ഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു; മലയാളികളും തമിഴരും അവകാശവാദവുമായി രംഗത്ത്

പൗരത്വനിയമത്തെ എതിർത്തുകൊണ്ട് ബീദറിലെ ഷഹീൻ സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം വിവാദമായിരുന്നു. 2020 ജനുവരിയിൽ നാടകം കളിപ്പിച്ച സ്‌കൂൾ മാനേജ്‍മെന്റിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കപ്പെട്ടിരുന്നു. തങ്ങൾക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മന്റ് ഹൈക്കോടതിയെ സമീപിക്കുകയും ജൂൺ പതിനാലിന് രാജ്യദ്രോഹക്കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. വിധിപ്പകർപ്പിലെ വിശദവിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News