‘കല്യാണം കഴിക്കാൻ ഒറ്റ ദിവസം മതി, നാളെയിങ്ങ് വന്ന് ജോലിക്ക് കേറിയേക്കണം…’: വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസത്തെ ലീവ് അനുവദിച്ച സിഇഒക്കെതിരെ വിമർശനം

leave denied incident

വിവാഹത്തിനായി ജീവനക്കാരന് ഒറ്റ ദിവസം മാത്രം ലീവ് നൽകിയ മാർക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമർശനം. ബ്രിട്ടീഷ് മാർക്കറ്റിങ് കമ്പനിയുടെ സിഇഒ ആയ ലൗറെൻ ടിക്നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് കൊടുത്തത്. ജീവനക്കാരൻ ആവശ്യപ്പെട്ടത് രണ്ടുദിവസത്തെ ലീവായിരുന്നു. എന്നാൽ സിഇഒ ഇത് വെട്ടിച്ചുരുക്കി ഒറ്റ ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം ലൗറെൻ ടിക്നെർ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വെട്ടിലായതും. ജീവനക്കാരൻ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി പകരം ജീവനക്കാരനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താൻ ലീവ് നിഷേധിച്ചതെന്നാണ് സിഇഒയുടെ വിശദീകരണം.

Also Read; ബോംബ് ഭീഷണികൾ തുടർക്കഥ, 12 മണിക്കൂറിനിടെ ലഭിച്ചത് 30 സന്ദേശങ്ങൾ.. ജീവ ഭയത്തിൽ ശ്വാസമടക്കി വിമാനയാത്രക്കാർ; അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യത്തെ എയർലൈൻ കമ്പനികൾ

ജീവനക്കാരന്റെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്പോൾ പകരം ജീവനക്കാരനെ കണ്ടെത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, അയാൾ ഇതിൽ പരാജയപ്പെട്ടു. അപ്പോൾ തനിക്ക് ലീവ് നിഷേധിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു, സിഇഒ കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ ഈ വിഷയം സംബന്ധിച്ച ചർച്ചകളും സജീവമായി. പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി സിഇഒ തന്നെ രംഗത്തെത്തി. ജീവനക്കാർക്ക് ജോലി സമയം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി നൽകിയിട്ടുണ്ടെന്നും ഇഷ്ടമുള്ള ദിവസങ്ങളിൽ ഓഫെടുക്കാമെന്നും അവർ വിശദീകരിച്ചു.

Also Read; എനിക്ക് തീരെ വയ്യ…വീട്ടിലേക്ക് വിടൂ! രേണുകസ്വാമി വധക്കേസിൽ വീണ്ടും ജാമ്യം തേടി നടൻ ദർശൻ

കമ്പനിക്ക് ജീവനക്കാരിൽ വിശ്വാസമുണ്ട്. അതിനാലാണ് ജീവനക്കാർക്ക് ഇത്തരത്തിൽ ഫ്ലെക്സിബിൾ ടൈം നൽകുന്നതെന്നും സിഇഒ പറഞ്ഞു. എന്നാൽ “പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നും”, “രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ നിങ്ങളുടെ ടീമിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ട്,” എന്നുമൊക്കെയായിരുന്നു സിഇഒയുടെ പോസ്റ്റിനു താഴെ വന്ന കമന്റുകൾ.

News summary; Criticism against CEO who granted one day leave to employee for marriage in Britain 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News