പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർക്കെതിരെ വിമർശനം

ഡൽഹിയിൽ നരേന്ദ്രമോദി ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർക്കെതിരെ ക്രൈസ്തവ സമൂഹത്തിൽ നിന്നും മറ്റ് മതമേലധ്യക്ഷന്മാരിൽ നിന്നും വിമർശനം ഉയരുന്നു. ക്രൈസ്തവർ മണിപ്പൂരിൽ നേരിടുന്ന ഭീകരാവസ്ഥയെക്കുറിച്ച് വിരുന്ന് സൽക്കാരത്തിന് എത്തിയ ക്രൈസ്തവ സഭ പ്രതിനിധികൾ ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു എന്ന് അടൂർ മാർത്തോമാ സഭ ഭദ്രാസന അധ്യക്ഷൻ ഡോക്ടർ എബ്രഹാം മാർ പൗലോസ്.

Also Read; അമേരിക്കയിൽ പള്ളി ഇമാം വെടിയേറ്റ് മരിച്ച നിലയിൽ

പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണം. മണിപ്പൂരിൽ ക്രിസ്ത്യൻസിനെ വംശഹത്യ ചെയ്യുമ്പോൾ അതിനെതിരെ വിരൽ ചൂണ്ടാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഭാരതത്തിന്റെ തിരുത്തൽ ശക്തികളായി നിൽക്കേണ്ട ക്രൈസ്തവ സമൂഹം കോംപ്രമൈസിന് തയ്യാറാകരുതെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഇപ്പോൾ ശബ്ദിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ശബ്ദിക്കേണ്ടി വരില്ല അങ്ങനെ ഒരു നാളെ ഉണ്ടാകാതിരിക്കാൻ ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അടൂരിൽ നടന്ന മാർത്തോമാ കൺവെൻഷനിൽ ബിഷപ്പ് പറഞ്ഞു.

Also Read; മദ്യപാനത്തിനിടെ തർക്കം; യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News